മധ്യത്തിൽ ശ്രീ എന്നു കോറിയിട്ടിരിക്കുന്ന ജ്യോതിഷ പലകയിലെ ശനി ദോഷം എന്നെ ഒട്ടും ഭയപ്പെടുത്തിയില്ല. കാരണം പ്രശ്ന പലകയിൽ പ്രശ്നങ്ങൾക്ക് സാന്ത്വനത്തിന്റെ താളം നൽകുന്ന വ്യാഴം ശിവ ഭാവത്തിൽ മനുഷ്യ രൂപത്തിൽ കൂടെ സഞ്ചരിക്കുമ്പോൾ ലോകത്തിനു നെറുകയിൽ കയറിനിന്ന് മൂന്നു ലോകങ്ങളും കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറയാം എനിക്ക് ഒന്നിനെയും ഭയമില്ല. നിങ്ങൾക്ക് ഭയമുണ്ടോ , എങ്കിൽ എന്നെ ബന്ധപ്പെടൂ, നിങ്ങളെ ഞാൻ വീരോപാസനയിലൂടെ ശിവത്വത്തിലേക്ക് എടുത്തുയർത്താൻ പ്രാപ്തമായ ഗുരുവിലേക്ക് അടുപ്പിക്കാം എന്നു ആഹ്വാനം ചെയ്യാനും ഉള്ളു തുടിച്ച 16 ദിവസങ്ങളാണ് അമൂല്യമായി എന്റെ ജീവിതത്തിൽ കടന്നു പോയത്.
ദേശ്മുഖ് യുദ്ധവീരന്മാരെ അണി നിരത്തി സുസ്ഥിരമായ ഹിന്ദു സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജിയുടെ സ്മരണകൾ മുഴങ്ങുന്ന നഗരത്തിന്റെ ഹൃദയത്തിലേക്കായിരുന്നു ആദ്യം. കുട്ടേട്ടന്റെ മറ്റൊരു പ്രിയ ശിഷ്യനെ നേരിൽ കാണുകയായിരുന്നു ആദ്യ പരിപാടി...
കുട്ടേട്ടനെ അദ്ദേഹം വന്നു കണ്ടു. സന്തോഷകരമായി കുറച്ചു നേരം സംസാരിച്ചു. ആ സുമുഖനും ബുദ്ധിമാനുമായ ചെറുപ്പക്കാരനോട്. കൂടെ ഉള്ളവർക്ക് ഭാഗ്യം ആവോളം ഉണ്ടാകും എന്ന എന്റെ നാളിന്റെ ഫലം സംഖ്യാജ്യോതിഷം ഗണിച്ചു സന്തോഷ് എന്നോട് പറഞ്ഞപ്പോൾ (ആ ഭാഗ്യം എനിക്കില്ല എന്നു അറിഞ്ഞെങ്കിലും) ഞാൻ മൂലം മറ്റുള്ളവർക്ക് ഭാഗ്യം സിദ്ധിക്കുമെങ്കിൽ അതുതന്നെ വലിയ ഭാഗ്യം എന്നു കണക്കുകൂട്ടി സന്തോഷിന്റെ കൂടെ ഞാനും സന്തോഷ് ആയി... ഒരുമിച്ചു ജ്യൂസ് കഴിച്ചു പിരിഞ്ഞു. ഞങ്ങൾക്കായി ഭക്ഷണം ഏർപ്പാട് ചെയ്ത ലക്ഷ്മിഅമ്മയുടേയും രമേഷിന്റെയും ചെറിയ ചായക്കടയിലേക്ക് നടന്നു. ഞങ്ങൾക്ക് ഇഷ്ടമുള്ളത് എന്താണെങ്കിലും അത് സ്വാദിഷ്ടമായി ഉണ്ടാക്കി നൽകാൻ മറ്റൊരു ഗുരുവിന്റെ ശിഷ്യരായ ഇവർ സന്തോഷം പ്രകടിപ്പിച്ചിരുന്നു. വലിയ കുങ്കുമപ്പൊട്ടും മൂക്കുത്തിയും സുന്ദരമായ തമിഴിന്റെ അഴകും ഹിന്ദിയുടെ വീര്യവും പ്രകടിപ്പിച്ചുകൊണ്ട് ഒരേ സമയം അന്ന ലക്ഷ്മിയും വീരലക്ഷ്മിയുമായി ഭാവമാറ്റം നടത്തിക്കൊണ്ടിരിന്നു. തിരിച്ചു പോകുമ്പോൾ രാത്രി കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞു തരാനുള്ള അവരുടെ താത്പര്യത്തെ സ്നേഹത്തോടെ നിരസിച്ചും ഗുരുനാഥൻ കുട്ടേട്ടന്റെ പാദ സ്പർശം അവരുടെ ഗൃഹത്തിൽ ഉണ്ടാകണമെന്ന ആഗ്രഹത്തെ സഫലീകരിച്ചും അവരെ അനുഗ്രഹിച്ചും അവരുടെ മൂത്തമകൾക്ക് ഒരു കുഞ്ഞുണ്ടാകാനായി പരിഹാരം നിർദേശിച്ചനുഗ്രഹിച്ചുമാണ് അവിടെ നിന്നും സ്നേഹ സന്തോഷങ്ങളുടെ കണ്ണീരോടെ യാത്രയായത്...
തുടർന്നുള്ള യാത്ര ഹൈദരാബാദ് വഴി ആന്ധ്രയുടെ കിഴക്കൻ ദേശത്തേക്കായിരുന്നു. പ്രധാനമായും മാധവ്ജി സംഘപ്രവർത്തനത്തിന്റെയും ഒപ്പം രഹസ്യമായ ശ്രീവിദ്യോപാസനയുടെയും വഴികൾ.. വിജനവും ഇടതൂർന്ന വനനിരകളാലും സമ്പന്നമായ ശ്രീകാകുള എന്ന സ്ഥലത്തേക്കാണ്. 3 കിലോമീറ്റർ നിഗൂഢമായ വനാന്തർഭാഗത്തേക്ക്, അധികം ആളുകൾ യാത്ര ചെയ്തിട്ടില്ലാത്ത ഒരു ഗുഹാ ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ പോയത്. അട്ടയുടെ ശല്യം ഉള്ളതിനാൽ കാലിൽ ധാരാളം പൊടിയുപ്പ് സുബ്ബറാവുവിന്റെ നിർദേശാനുസരണം നനച്ചു തേച്ചാണ് ഞങ്ങൾ നടന്നിരുന്നത്. ശ്രീകാകുളത്തിനും അരസവല്ലിക്കും (ഹർഷവല്ലി) ഇടയിലുള്ള ഈ വനപ്രദേശത്തെ ഗുഹാ ക്ഷേത്രത്തിലേക്ക് അന്നാട്ടുകാരനായ സുബ്ബറാവുവിന്റെ സഹായത്തോടെയാണ് എത്തിച്ചേർന്നത്. ഉയർന്നു നിൽക്കുന്ന ഈ ഗുഹാക്ഷേത്രത്തിനുള്ളിലേക്ക് ഇരുമ്പു കോണിയിലൂടെ കയറിന്റെ സഹായത്തിൽ കയറിപ്പറ്റി. ഉള്ളിൽ ചെറുതെങ്കിലും സമൃദ്ധമായി പ്രകാശിക്കുന്ന വിളക്കിലെ വെളിച്ചത്തിൽ ശിവലിംഗം ദർശിച്ചു. ഗുഹക്ക് മുകളിൽ നിന്നും ഉദ്ഭവസ്ഥാനം നിശ്ചയമില്ലാത്ത എവിടെയോ നിന്ന് ശുദ്ധജലം ഇറ്റിറ്റ് ശിവലിംഗത്തിന്റെ നെറുകയിലേക്ക് ധാരയാകുന്നതും പ്രകൃതി പുരുഷനെ അഭിഷേകം ചെയ്യുന്ന ആ മനോഹര കാഴ്ച്ച അതിശയോക്തിയോടെ ഞങ്ങളെ അമ്പരപ്പിച്ചു. ദിവസവും കാലത്ത് ആരോ ക്ഷേത്രത്തിനുള്ളിൽ വന്നു പൂജ ചെയ്ത് വിളക്ക് വച്ചു പോകുന്നുണ്ട്, ആരാണെന്ന് കൃത്യമായി അറിയില്ല എന്ന സുബ്ബറാവുവിന്റെ മറുപടി ഞങ്ങളെ ആശ്ചര്യപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ഉപാസകരായ ചില മലയാളികൾ ഇവിടെ അന്വേഷിച്ചു വന്ന് രണ്ടോ മൂന്നോ ദിവസം കൂടി പ്രാർത്ഥനയും ജപവും ധ്യാനവും നടത്തി പോകാറുണ്ടെന്ന് മനസ്സിലായി.
തുടർച്ചയായുള്ള യാത്രകൾ ശരീരത്തിനു ക്ഷീണം നല്കുന്നതിനു പകരം കൂടുതൽ ഊർജവും ഉത്സാഹവും നൽകി. ശിവ ഭക്തനായ കണ്ണപ്പൻ തുടർച്ചയായി രക്തം ഒഴുകിയിരുന്ന ശിവ വിഗ്രഹത്തിന്റെ കണ്ണിൽ തന്റെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്ത് സമർപ്പിച്ച് വിഗ്രഹത്തിലെ രക്തവാർച്ച നിർത്തിയതും ശിവഭഗവാൻ ദർശനം നല്കിയതുമായ വിവിധ ഊർജദായക കഥകൾ കുട്ടേട്ടൻ പറഞ്ഞു തന്നു കൊണ്ടിരുന്നു.
ഇസ്ലാമിക ആക്രമണത്തിൽ ഗതികെട്ട് രക്ഷപ്പെടാൻ നാട് വിട്ടോടിയ രണ്ടു പടയാളികളായ ചെറുപ്പക്കാരോട് സന്യാസം സ്വീകരിക്കുന്നതിനു പകരം സാമ്രാജ്യം സ്ഥാപിക്കാൻ ആവശ്യപ്പെട്ട വിദ്യാരണ്യ സ്വാമികളുടെ വിജയനഗരത്തിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ഭാരതീയന് ഒരു തരത്തിലും ഉപകാരപ്പെടാത്ത ഫ്രഞ്ച് വിപ്ലവവും ബോസ്റ്റൺ ടീപാർട്ടിയും പഠിപ്പിച്ച നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ പഠിപ്പിക്കാൻ മറന്ന, വാക്കുകളിലൂടെ ആത്മീയതയുടെയും, ശക്തിയുടെയും അഗ്നിപടർത്താനുതകുന്ന ഹരിഹര ബുക്കന്മാരുടെ ചരിത്രം നമ്മുടെ മുൻ തലമുറ മനപൂർവം പാർശ്വവൽക്കരിച്ചത് ആത്മഹത്യാപരമായി. സ്വർണ്ണവും രത്നങ്ങളും പച്ചക്കറി വിറ്റഴിക്കുന്നപോലെ തെരുവിൽ വിറ്റഴിച്ചിരുന്നു എന്നവകാശപ്പെടുന്ന ശോഭിക്കുന്ന ചരിത്രമുള്ള വിജയങ്ങൾ മാത്രം അവകാശപ്പെടുന്ന വിജയനഗരം സ്ഥാപിച്ചതിന്റെ ചാലകശക്തി വർഷങ്ങളോളം ഹിന്ദു സാമ്രാജ്യത്തിനു വേണ്ടി ശ്രീവിദ്യ ഉപാസിച്ച ശ്രീചക്രപൂജ നിത്യം അനുഷ്ഠിച്ചിരുന്ന വിദ്യാരണ്യ സ്വാമികളുടെ അതിശക്തമായ ആധ്യാത്മിക സാന്നിധ്യം ആയിരുന്നു എന്നതാണ്..
ശ്രീചക്രാള ഗ്രാമത്തിലൂടെയുള്ള യാത്രയിലാണ് കാഞ്ചി സ്വാമിയാരുടെ ശിഷ്യ പരമ്പരയിൽപ്പെട്ട നരസിംഹനെയും അദ്ദേഹത്തിന്റെ സഹോദരനെയും പരിചയപ്പെട്ടത്. ഒറ്റനോട്ടത്തിൽത്തന്നെ മഹാ ഉപാസകർ ആണെന്ന് ദർശിക്കാൻ കഴിയുന്ന ഇവരുമായി ഉണ്ടായ ചർച്ചകൾ ഏറെ അനുഭവം പകർന്നു. ദശ മഹാവിദ്യകളും പരിശീലിക്കുന്ന ഇവർക്ക് സാമ്പ്രദായിക താന്ത്രിക വിഷയങ്ങളിൽ ദീക്ഷ ലഭിച്ചിരിക്കുന്നത് അധികം പ്രശസ്തനല്ലാത്ത അസാധ്യനായ മറ്റൊരു ഗുരുവിൽ നിന്നാണ്. 800 വർഷത്തിലധികമായി ശ്രീവിദ്യോപാസകരായ കുടുംബം കേരളത്തെപ്പറ്റിയും ശങ്കരാചാര്യരെപറ്റിയും ബഹുമാനത്തോടെ സംസാരിച്ചു. കയ്യിലെ ചുവപ്പും മഞ്ഞയും കലർന്ന രാഖി സംഘപ്രവർത്തകർ ആണെന്ന വിശദീകരണത്തോടെ കാണിച്ചുതന്നു. മാധവ്ജി യാത്ര ചെയ്ത വഴികൾ ആണെന്നത് ഞങ്ങളെ ഇനിയും മുന്നോട്ട് യാത്ര ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പിന്നീട് മാത്രമേ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.
അസാദ്ധ്യ സ്വാദിഷ്ടമായ ആന്ധ്രയിലെ മാങ്ങയും ഭക്ഷണ വിഭവങ്ങളും ആണ് മറ്റൊരു ഊർജം. അത്യാവശ്യം ഭക്ഷണ പ്രിയനായ ഞാനും മോശമല്ലാത്ത രീതിയിൽ കുട്ടേട്ടനും ആന്ധ്രയിലെ മാർദ്ധവമേറിയ ഇഡലിയും പ്രത്യേക മണത്തോടെ അൽപ്പം മധുരവും എരിവും കലർന്ന സാമ്പാറും കണക്കുനോക്കാതെ കഴിച്ചു.
മുറിബീഡി വലിച്ച്, ഷർട്ടിന്റെ ബട്ടൻസ് ഒന്നു മുകളിലും ഒന്നു താഴെയുമായി ഒട്ടും ഒത്തുക്കമില്ലാത്ത മുണ്ടും ധരിച്ച് നിന്നിരുന്ന ഒരു പുരോഹിതൻ, അദ്ദേഹത്തെ പരിചയപ്പെട്ടത് ഒരു ക്ഷേത്രത്തിൽ വച്ചാണ്. സാധാരണക്കാരനായി സംസാരിച്ചുതുടങ്ങിയ അദ്ദേഹം വളരെ ആധികാരികമായി താന്ത്രിക വിഷയങ്ങൾ സംസാരിക്കുന്നു. തുടർന്ന് മാധവ്ജിയെ പറ്റിയുള്ള സംഭാഷണമദ്ധ്യേ അദ്ദേഹം സമ്പ്രദായത്തിലെ വാമാചാരത്തേയും, ദക്ഷിണാചാരവും കൗള സമ്പ്രദായങ്ങൾ എല്ലാം സംശയത്തിന് ഇട നൽകാതെ വിശദമായി സംസാരിക്കുന്നു. തുടർന്ന് അദ്ദേഹം ആരേയോ ഫോണിൽ വിളിക്കുന്നു. അങ്ങേ തലക്കൽ ഫോൺ എടുക്കുന്നില്ല. പിന്നീട് വേറെ നമ്പറിൽ നിന്ന് തിരിച്ച് കാൾ വരുന്നു. സംസാരിക്കുന്നത് രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രി. ഒന്നും മനസ്സിലാകാതെ ഞാനും കുട്ടേട്ടനും മുഖത്തോട് മുഖം നോക്കുന്നു. തുടർന്ന് അദ്ദേഹം സ്മൃതി ഇറാനി കാണാൻ വന്നതുമടക്കം വലിയ വിഷയങ്ങൾ ലളിതമായി ചിരിച്ചുകൊണ്ട് പറയുന്നു. വേഷ വിധാനങ്ങളിൽ കാണുന്ന സാധാരണക്കാരൻ അന്തർദേശീയ ഫുട്ബാൾ ടീമുകളെക്കുറിച്ചും മത്സരങ്ങളെ കുറിച്ചും രാഷ്ട്രീയത്തെകുറിച്ചും എല്ലാം വിശദമായി പറയുന്നു. ഇപ്പോഴും നിത്യം ഞങ്ങളുടെ ചർച്ചകളിൽ അദ്ദേഹം വരുമെന്നത് നിശ്ചയം.
ഒരു ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനു പോയ മറ്റൊരാനുഭവം. മാടമ്പ് കുഞ്ഞുകുട്ടേട്ടന്റെ മുഖ ചലന ഭാവങ്ങൾ എല്ലാമുള്ള ഒരു പുരോഹിതൻ താന്ത്രികമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നു. കുട്ടേട്ടൻ പൂർണ്ണ ദീക്ഷിതൻ ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പൂജയിൽ പങ്കുകൊള്ളാൻ സമ്മതിച്ചു. തുടർന്ന് നമ്മുടെ കയ്യിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ലളിതമായി കുട്ടേട്ടന് പൂജ നടത്താൻ ഒരുക്കി. പൂജ തുടങ്ങി. അദ്ദേഹവും കുട്ടേട്ടനും പൂജയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ഭാരതത്തിന്റെ തന്ത്രശാസ്ത്രമടക്കം പലവിഷയങ്ങളും മോഷ്ടിച്ചു കൊണ്ടുപോയി വത്തിക്കാനിൽ അടക്കം പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആധികാരികമായി പറഞ്ഞു. അതിനായി ജോൺ വുഡ്റോഫിന്റെ "തന്ത്ര എൻ ബംഗാൾ" എന്ന ഗ്രന്ഥത്തിലെ വാക്യങ്ങൾ അടക്കം അദ്ദേഹം പറയുന്നു. വളരെ സാധാരണക്കാരനായി തോന്നുന്നവർ സംസാരിക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തലത്തിൽ , മാത്രമല്ല വളരെ സ്റ്റാൻഡേർഡ് ആയ ഇംഗ്ലീഷിൽ അദ്ദേഹം സംസാരിക്കുന്നു. ഗുരുനാഥൻ കുട്ടേട്ടൻ വായിച്ചിട്ടുള്ള പുസ്തകമായിരുന്നു ശാക്തേയ തന്ത്രത്തെ പ്രതിപാദിക്കുന്ന ജോൺ വൂഡ്റോഫിന്റെ പുസ്തകങ്ങൾ.
കടലോളം വിജ്ഞാനം ഉള്ളിൽ ഒളിപ്പിച്ചു നടക്കുന്ന നിരവധി സാധകർ നമ്മൾ അറിയാതെ അവരുടെ സാധന തുടരുന്നു......
യാത്രയുടെ പര്യവസാനം , ആന്ധ്ര യിൽ നിന്നും നെല്ലൂർ വഴി ചെന്നൈയിലേക്ക് , അവിടെ നിന്നും കേരളത്തിലേക്ക് നമ്മുടെ ശ്രീവിദ്യാ പീഠത്തിലേക്ക്, രാത്രിയോടെ എത്തിച്ചേർന്നു.വേട്ടേക്കരന്റെനടയിൽ നമസ്കരിച്ചു നന്ദി പറഞ്ഞു , ഓപ്പോളെ കണ്ടു സംസാരിച്ചു നമസ്കരിച്ചു. 16 ദിവസം നീണ്ട ആത്മീയ യാത്ര ഗുരുപാദങ്ങളിൽ നന്ദിയോടെ സമർപ്പിക്കുന്നു.